
വിദ്യ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജൽസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിദ്യയും ഷെഫാലി ഷായുമാണ് പോസ്റ്ററിലുള്ളത്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരേഷ് ത്രിവേണിയും വിദ്യ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ മാർച്ച് 18 ന് റിലീസ് ചെയ്യും.
View this post on Instagram
ഒരു മാധ്യമപ്രവർത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകയായാണ് വിദ്യ ബാലനെത്തുന്നത്. വിദ്യയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദ്യ ബാലനെ കൂടാതെ ഷെഫാലി ഷാ, മാനവ് കൗൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ, സൂര്യ കസിഭാട്‌ല തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ടി സീരിസിന്റെ ബാനറിൽ ഭൂഷൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം വിദ്യ ബാലൻ നായികയായെത്തുന്ന ഒരു കോമഡി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here