യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണം

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണം. ഒരു രാജ്യത്തിൻ്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്. അമേരിക്ക നാറ്റോ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെയാകെ അശാന്തിയിലേക്ക് തള്ളിവിടുന്ന യുക്രൈൻ – റഷ്യ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സി.പി.ഐ.എം ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി. യുദ്ധ സാഹചര്യത്തിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടെത്തിച്ചതിൽ അമേരിക്കയുടെ പങ്ക് വളരെ വലുതാണ്.

വിഷയത്തിൽ നാറ്റോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക പാലിച്ചില്ല.
റഷ്യ സങ്കുചിത ദേശീയ വാദത്തെ ശക്തിപ്പെടുത്തിയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ആയിരക്കണക്കിന് ഇന്ത്യൻ പൗരൻമാർ യുദ്ധഭീതിയിൽ ജൻമനാട്ടിലേക്ക് മടങ്ങിയെത്താൻ ശ്രമം നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടികൾ ഫോട്ടോ ഷൂട്ടുകളാക്കി മാറ്റുകയാണെന്നും യെച്ചൂരി പരിഹസിച്ചു. ഗൾഫ് യുദ്ധകാലത്തും, ലിബിയയിൽ നിന്നുമൊക്കെ ഇന്ത്യ ലക്ഷക്കണക്കിനു പേരെ രക്ഷപ്പെടുത്തി കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോദിക്ക് നന്ദി പറഞ്ഞ് ഫോട്ടോ ഷൂട്ടുകളാണ് നടക്കുന്നത്.

യുക്രൈൻ പ്രതിസന്ധി നേരിടുന്നതിൽ സാമാജ്യത്വ ശക്തികൾക്ക് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here