യുക്രൈനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി രാജ്യത്തെത്തി

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ദില്ലിയില്‍ എത്തിയത്.

രണ്ട് വിമാനങ്ങളിലായി 434 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതുവരെ രാജ്യത്ത് ഒന്‍പത് വിമാനങ്ങളിലായി 2,212 പേരെയാണ് തിരികെ കൊണ്ടുവന്നത്.

അതേസമയം, അടിയന്തരമായി എല്ലാ ഇന്ത്യക്കാരും കീവ് വിടണമെന്ന് എംബസി നിര്‍ദേശിച്ചു. കീവിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കീവിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News