കൊച്ചിയെ കൂടുതൽ ചുവപ്പിച്ച് രക്തപതാക വാനിലുയർന്നു

സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ ആവേശകരമായ തുടക്കം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.   400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌  സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ , എസ്‌ രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ , എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

സമ്മേളനത്തിലെ മുതിർന്ന പ്രതിനിധിയും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായ ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തിയോടെയാണ് 4 നാൾ നീളുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. ചെമ്പട്ട് അണിഞ്ഞ കൊച്ചിയെ കൂടുതൽ ചുവപ്പിച്ച് രക്തപതാക വാനിലേക്ക് ഉയർന്നു, അതോടെ ആവേശം അലകടലായി.

വാനിൽ ചെങ്കൊടി പാറിയതിനൊപ്പം  ചുവന്നബലൂണുകളും ഉയർന്നുപൊങ്ങി . തുടർന്ന്  ദേശീയ സംസ്ഥാന നേതാക്കളും പ്രതിനിധികളും  രക്‌തസാക്ഷി മണ്‌ഡപത്തിൽ  പുഷ്‌പാർച്ചന നടത്തി  സമ്മേളന വേദിയിലേക്ക്‌ പ്രവേശിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പ്രസ്ഥാനത്തിൻ്റെ നട്ടെല്ലാണ് കേരളത്തിലെ പാർട്ടി ഘടകമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌  പങ്കെടുക്കുന്നത്‌.

പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. പാർട്ടിയുടെ

നാലുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിർമിതിക്കായുള്ള നയരേഖയും സമ്മേളനം ചർച്ച ചെയ്യും.   ഉദ്ഘാടന സമ്മേളനത്തിൽ

രക്‌തസാക്ഷി പ്രമേയം    ഇ പി ജയരാജനും അനുശോചന പ്രമേയം എ കെ ബാലനും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി രാജീവ്‌ സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തു. ഇ പി  ജയരാജന്‍ കണ്‍വീനറായി  സൂസന്‍  കോടി, എ എ റഹീം, സച്ചിന് ദേവ് , ഒ ആര്‍ കേളു എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News