റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു

റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന്‍ കടന്നാക്രമണത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ഈ നടപടി.

ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ്. റഷ്യയില്‍ നിന്ന് ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവയൊക്കെ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

തിരികെ ഇന്ത്യയില്‍ നിന്ന് ഫാര്‍മസിക്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവയും കയറ്റിയയക്കുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News