തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ സുനിൽ കുമാർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേ സമയം സുനിൽ കുമാറിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ.
സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെ തൃശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സുഹ്യത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളെ തൃശൂരിലേക്കെത്തിച്ചു.
കേസിൽ അറസ്റ്റിൽ ആയ സുനിൽ കുമാറിനെ സർവകലാശാല പിരിച്ചു വിടണമെന്ന നിലപാടിലാണ് കുട്ടികൾ. ഇയാളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്.
ഓറിയന്റേഷൻ ക്ലാസ്സിസിനിടെ താൽക്കാലിക അധ്യാപകൻ രാജ വാര്യർ പരാതിക്കാരിയായ പെൺ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി എത്തിയ സുനിൽകുമാർ സൗഹൃദം മുതലെടുത്ത് പീഡത്തിനിരയാക്കുകയായിരുന്നുവെ ന്നാണ് ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.