പൊട്ടിക്കരഞ്ഞ് ഖാര്‍കീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനികള്‍

യുക്രൈനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. യുക്രൈനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണ്. യുക്രൈനില്‍ നിന്നുള്ള റുക്‌സാന എന്ന വിദ്യാര്‍ത്ഥിയുടെയും സുഹൃത്തിന്റെയും വീഡിയോ ദൃശ്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. വീഡിയോ ദൃശ്യത്തില്‍ രണ്ട് കുട്ടികളും പൊട്ടിക്കരയുന്നുണ്ട്. ഒന്നുകില്‍ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കില്‍ യുദ്ധത്തില്‍പ്പെട്ട് മരിക്കുമെന്നാണ് കരഞ്ഞുക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ച ദൃശ്യത്തില്‍ പറയുന്നത്.

തങ്ങള്‍ക്ക് ബങ്കര്‍ ജീവിതം മടുത്തുവെന്നും 6 ദിവസായി ബങ്കറില്‍ തന്നെ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നു. കര്‍ണാടക സ്വദേശിയായ നവീന്‍ എന്ന നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയാണ് ഖാര്‍കീവിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News