ബിജെപി ഉയര്‍ത്തുന്ന അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഉയര്‍ത്തുന്നത് കേരളം മാത്രം: യെച്ചൂരി

ബി ജെ പി ഉയര്‍ത്തുന്ന അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഉയര്‍ത്തുന്നത് കേരളമാണെന്ന് സി.പി.ഐ.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി.

കേരളം ഉയര്‍ത്തുന്ന പ്രതിരോധം രാജ്യത്തിനാകെയുള്ള പ്രതിരോധമെന്നും യെച്ചൂരി .ബി ജെ പിയെ പരാജയപ്പെടുത്താനായി ദേശീയ തലത്തില്‍ ഇടതു പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സി പി ഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

രാജ്യമേറെ നിര്‍ണായകമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് സിപിഐ എം സമ്മേളനങ്ങള്‍ നടക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആപല്‍ക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്നും ജനാധിപത്യാവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണ്. കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്.രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ്.ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുപയോഗിക്കുകയാണെന്നും യെച്ചൂരി കുറ്റപെടുത്തി.

കേന്ദ്രഅന്വേഷണ ഏജന്‍സികളെ ബി ജെ പി യുടെ രാഷ്ട്രീയ ആയുധമാക്കി മാറ്റി.കോവിഡിനെ നേരിടുന്നതിലും കേന്ദ്രത്തിന് വീഴ്ച പറ്റി. ബിജെ.പി.യെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണം. കേരളം ഉയര്‍ത്തുന്ന പ്രതിരോധം രാജ്യമാകെ വ്യാപിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ സമരങ്ങളാണ്ഉയരുന്നത്. പൗരത്വ നിയമ ഭേദക്കെതിരായ പോരാട്ടത്തിലെ യുവജനങ്ങളുടെ സാന്നിദ്ധ്യം ആവേശകരമാണ്. കര്‍ഷകസമര വിജയം ഐതിഹാസികമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here