കെപിസിസി പുനഃസംഘടനയെച്ചൊല്ലി  കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

കെപിസിസി പുനഃസംഘടനയെച്ചൊല്ലി  കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പാര്‍ട്ടി പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ കെ.സുധാകരനോട്
എഐസിസി നിര്‍ദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടന വേണ്ടെന്ന് താരിഖ് അന്‍വര്‍. രാജി സന്നദ്ധതയറിച്ച് എഐസിസിക്ക് കത്തയച്ച് സുധാകരന്‍.

വിഡി സതീശനും കെ.സുധാകരനും തമ്മിലുള്ള അഭിപ്രായം വ്യാത്യാസം. ഇതിനിടയില്‍ എഐസിസിയില്‍ സുധാകരനെതിരെ ചരട് വലിച്ച് കെസി വേണുഗോപാല്‍, തര്‍ക്കങ്ങള്‍ക്കിടയില്‍  എരിതീയില്‍ എണ്ണ പകരാന്‍ പുനസംഘടന നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം എംപിമാരുടെ കത്തുകൂടി എഐസിസിക്ക് ലഭിച്ചതോടെ കാര്യങ്ങള്‍ വഷളായി.

തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടന വേണ്ടെന്ന് എഐസിസിസി ജനറല്‍ താരിഖ് അന്‍വര്‍ തന്നെ സുധാകരനെ വിളിച്ചറിയിച്ചു. ഇതില്‍ പ്രകോപിതനായ കെ.സുധാകരന്‍ അവഹേളിതനായി പദവിയില്‍ തുടരാനികില്ലെന്ന നിലപാടിലാണ്. മാത്രമല്ല രാജി സന്നദ്ധത അറിയിച്ച് സുധാകരന്‍ എഐസിസിക്ക് കത്തയച്ചു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യാത്യാസങ്ങള്‍ രൂക്ഷമാണെന്ന് വിഡി സതീശനും സമ്മതിക്കുന്നു.

ബെന്നിബെഹ്നാന്‍,എം.കെ.രാഘവന്‍,ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എന്നിവരാണ് എഐസിസിക്ക് പരാതിക്ക് നല്‍കിയതെന്നാണ് സൂചന. മറ്റുചില എംപിമാര്‍ എഐസിസിസി നേതൃതത്തോട് േനരിട്ട്  സമാനപരാതി ഉന്നയിച്ചെന്നാണ് വിവരം. പക്ഷെ താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

ഗ്രൂപ്പു സമവാക്യങ്ങള്‍ മാറുകയാണ്. രമേശ് ചെന്നിത്തലയും കെ.സുധാകരനും പഴയ ഇഴയടുപ്പം വീണ്ടെടുത്തപ്പോള്‍ വി.ഡി.സതീശനുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി, ഇനി സുധാകര വിഭാഗവും മറുചേരിയും തമ്മിലുള്ള പോരാട്ടമായി
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്‌രടീയം മാറുമെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News