
ഹരിദാസ് വധക്കേസില്‍ നാല് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. സി കെ അർജ്ജുൻ, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവർ എന്ന് സംശയിക്കുന്ന മൂന്ന് പേർ ഉൾപ്പെടെ 11 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മൾട്ടി പ്രജി എന്ന പ്രജിത് ,ദിനേശൻ,പ്രഷീജ് തുടങ്ങിയവരാണ് കസ്റ്റഡിയിലുള്ളത്.
ബി ജെ പി മണ്ഡലം സെക്രട്ടറിയായ പ്രജിത് സി പി ഐ എം പ്രവർത്തകരായ കണ്ണിപ്പൊയിൽ ബാബു,കെ പി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്. ഹരിദാസിന്‍റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ ആർ എസ് എസ് കേന്ദ്രത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയില്‍ മീന്‍ നല്‍കി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here