
യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കുകയായിരുന്നു. ഡിസ്‍നിയും സോണി പിക്ചേഴ്‍സും റഷ്യയില്‍ സിനിമകളുടെ റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്നാണ് മറ്റൊരു വാര്‍ത്ത.
‘ടേണിംഗ് റെഡ്’ എന്ന ചിത്രം റഷ്യയില്‍ റിലീസ് ചെയ്യുന്നത് മാറ്റിവെച്ചെന്ന് ദ വാള്‍ട് ഡിസ്‍നി അറിയിച്ചു. ‘ദ ബാറ്റ്‍മാൻ’ എന്ന സിനിമ റഷ്യ റീലീസ് ചെയ്യേണ്ടെന്ന് താല്‍ക്കാലികമായി തീരുമാനിച്ചതായി വാര്‍ണര്‍ മീഡിയയും അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ് മാറുന്നത് എന്നതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് ഡിസ്‍നി അറിയിച്ചിരിക്കുന്നത്. അഭയാര്‍ഥി പ്രതിസന്ധികള്‍ നോക്കി അടിയന്തര മാനുഷിക സഹായങ്ങള്‍ നല്‍കാൻ എൻജിഒ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഡിസ്‍നി അറിയിച്ചു. യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടി കണക്കിലെടുത്ത് ‘മോർബിയസി’ന്റെ ഉള്‍പ്പടെയുള്ള റഷ്യയിലെ റിലീസ് താല്‍ക്കാലികമായി വേണ്ടെന്നുവയ്‍ക്കുകയാണെന്ന് സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റ് വക്താവ് അറിയിക്കുന്നു.
റഷ്യൻ സിനിമകളെയും സിനിമ വ്യവസായത്തിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്യൻ ഫിലിം അക്കാദമി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഹോളിവുഡിന്റെ വലിയൊരു വിപണിയും ആയിരുന്നു റഷ്യ. ലോകമെമ്പാടുമുള്ള റിലീസിന്റെ ഭാഗമായി ‘ദ ബാറ്റ്‍മാൻ’ മാര്‍ച്ച് മൂന്നിന് റഷ്യയിലും പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here