പ്രവേശന വിസ വേണ്ട; പൊരുതാൻ തയാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് സെലന്‍സ്കി

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാൻ തയാറാണെങ്കിൽ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവില്‍ സെലന്‍സ്കി ഒപ്പിട്ടു.

ഈ ഉത്തരവ് യുക്രൈനിലെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ തുടരുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ആഗോളതലത്തിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പിന്നാലെ റഷ്യക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു വിദേശികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് യുക്രൈന്‍ ഉപ പ്രതിരോധമന്ത്രി അവകാശപ്പെട്ടു.

ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. യുക്രൈന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ സേനയെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധഭൂമിയില്‍ പോരാടാന്‍ യുക്രൈനൊപ്പം ആരുമില്ലെന്നും എല്ലാവര്‍ക്കും ഭയമാണെന്നും സെലന്‍സ്കി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News