കേന്ദ്ര സർക്കാർ ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇടപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു; വേണു രാജാമണി

ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. കേന്ദ്ര സർക്കാർ ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇടപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും ഖാർകീവിലും സുമിയിലും മറ്റ് കിഴക്കൻ ഉക്രൈൻ പ്രദേശങ്ങളിലുള്ള നമ്മുടെ വിദ്യാർത്ഥികൾ വളരെയധികം അപകടത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വേണു രാജാമണിയുടെ കുറിപ്പ്

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അഗാധമായ ദുഃഖം നൽകുന്ന വാർത്തയാണ്. വിദ്യാർത്ഥിയുടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു.

കേന്ദ്ര സർക്കാർ ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇടപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഖർഗീവിലും സുമിയിലും മറ്റ് കിഴക്കൻ ഉക്രൈൻ പ്രദേശങ്ങളിലുള്ള നമ്മുടെ വിദ്യാർത്ഥികൾ വളരെയധികം അപകടത്തിലാണ്.

ഇനിയൊരു ആപത്ത് ഉണ്ടാവാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ റഷ്യൻ പ്രസിഡന്റ് പുടിനെ വിളിക്കുകയും ഇന്ത്യക്കാർക്ക് ഒരു സേഫ് പാസ്സേജ് ഒരുക്കണമെന്ന് ആവശ്യപ്പെടേണ്ട സമയം കടന്നിരിക്കുന്നു. യുദ്ധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ കഴിവതും ബങ്കറിൽ തന്നെ ഇരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News