ഖാര്‍കീവ് സെന്‍ട്രല്‍ സ്‌ക്വയര്‍ ആക്രമണം സ്ഥിരീകരിച്ച് സെലന്‍സ്‌കി

യുക്രൈനിലെ ഖാര്‍കീവ് സെന്‍ട്രല്‍ സ്‌ക്വയര്‍ ആക്രമണം സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക വാഹന വ്യൂഹം കീവ് വളഞ്ഞിരുന്നു. ഇതോടെ കീവ് നഗരം വിടാനൊരുങ്ങുകയാണ് ജനത. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തുവെന്നും നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു.

കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി. അതേസമയം  ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.

എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ഗംഗയില്‍ വ്യാമസേനയും ഇനി പങ്കാളികളാകും. ഇന്നുമുതല്‍ സി 7 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. യുക്രൈനിലെ ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുകയാണ്.

യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമായി. റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തി.  യുക്രൈൻ – റഷ്യൻ ആക്രമണം ആറാം ദിനവും കടുക്കുന്നതിന്‍റെ സൂചനകള്‍ കൂടിയാണിത്.

ഖേർസൺ നഗരം റഷ്യ കീഴടക്കി. ഖേഴ്സന്‍ നഗരം കീഴടക്കിയ റഷ്യന്‍ സൈന്യം ചെക്പോസ്റ്റ് സ്ഥാപിച്ചു.  ആക്രമണം കൂടുന്ന സാഹചര്യത്തിൽ കീവ് നഗരം വിടാന്‍ ജനലക്ഷങ്ങളാണ് റെയില്‍വെ സ്റ്റേഷനില്‍ തിരക്ക് കൂട്ടുന്നത്. സമാധാന ചര്‍ച്ച ഒന്നാംഘട്ടം പിന്നിട്ടെങ്കിലും യുക്രൈന്‍ റഷ്യന്‍ ആക്രമണം രൂക്ഷം.

അതിനിടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് യുക്രെയ്ന്‍ അപേക്ഷ നല്‍കി. ബെലാറൂസില്‍ നടന്ന റഷ്യ–യുക്രൈന്‍ ആദ്യറൗണ്ട് ചര്‍ച്ച രാത്രിയോടെ തന്നെ അവസാനിച്ചു.  ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രൈന്‍ പ്രതിനിധിയും ധാരണയിലെത്താനുളള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി.

പോളണ്ട്–ബെലാറൂസ് അതിര്‍ത്തിയില്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നാണ് സൂചനകള്‍. രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ നടക്കുന്നതോടെ സമാധാനം പുലരാനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ. ചര്‍ച്ചകള്‍ക്ക് പിന്നാലെ റഷ്യ. കീവിലും ഖാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here