കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്

ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന മാരന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രമായി ധനുഷ് എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. മാരന്‍ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

മാര്‍ച്ച് 11ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്.

മഹേന്ദ്രന്‍, സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍, ആടുകളം നരേന്‍, ജയപ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. സത്യജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ്കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News