നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങയപ്പോള്‍

ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഇത്രയും ദിവസം ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്ഥലത്ത് നവീന്‍ കുമാര്‍ സുരക്ഷിതനായിരുന്നെന്നും ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്നും സഹപാഠി പറയുന്നു.

യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്തായിരുന്നു നവീന്‍ പുറത്തിറങ്ങയത്. ഇതിനിടെയാണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് നവീന്റെ മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഖാര്‍കീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍ കുമാര്‍. ”ഇന്ന് രാവിലെ ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു.

അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.”- ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News