പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തി; കോടിയേരി

പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐഎമ്മിന് വൻവളർച്ചയുണ്ടായതായും ബിജെപിയെ പരാജയപ്പെടുത്താൻ ജനങ്ങൾ എൽഡിഎഫിന് പിന്നിൽ അണിനിരക്കണമെന്നും കോടിയേരി പറഞ്ഞു. തുടർഭരണം അതുല്യ നേട്ടമാണെന്നും ലോകസഭ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകൾ കൂടുതലായി പാർട്ടിയിലേക്ക് വരുന്നുണ്ട്. അംഗത്വത്തിലും നേതൃത്വത്തിലും വനിതകളുടെ പ്രാതിനിധ്യം വർദ്ധിച്ചുവെന്നും കോടിയേരി പറഞ്ഞു.

എന്നാൽ ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും വിവിധ കേന്ദ്രങ്ങളിൽ 3000 പേർക്ക് ആർഎസ്എസ് പരിശീലനം നൽകിയെന്നും എസ്ഡിപിഐയും ഇത് ചെയ്യുന്നുവെന്നും കലാപം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനവും ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News