ഷവർമ ട്രോളിനെതിരെ ഔസാഫിന്റെ കൂട്ടുകാർ

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മെഡിക്കല്‍ വിദ്യാർത്ഥി ഔസാഫാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയതും സൈനികരുടെ വീഡിയോ ചിത്രീകരിച്ച് സൈനികര്‍ ചോദ്യം ചെയ്തതും എല്ലാം മെഡിക്കല്‍ വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. സെെന്യത്തിന്റെ കെെയ്യിൽ നിന്നും താൻ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി. പല തരത്തിലുള്ള കമന്റുകൾ ആണ് വീഡിയോക്ക് വന്നത്. സംഭവം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്.

ഇപ്പോഴിതാ തങ്ങൾക്കും സുഹൃത്തിനും നേരെയുള്ള ട്രോളുകൾക്കെതിരെ മറുപടിയുമായി ഔസാഫിന്റെ കൂട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്.

പോസ്റ്റിന്റെ പൂർണരൂപം

“ഞങ്ങൾ എണീക്കുന്നത് തന്നെ ബോംബിന്റെ ശബ്ദം കേട്ടിട്ടാണ്…ഞങ്ങളെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങള്ക്ക് പറഞ്ഞാൽ മനസിലാവില്ല..ഓരോ വീഡിയോയിലെ കമന്റ്സ് കണ്ടാൽ it hurts a lot, നമ്മളെ സഹായിക്കാൻ വേണ്ടി ആണ് ഔസാഫ് വീഡിയോ ചെയ്തത്..മെട്രോയിലെ വിഡിയോയിൽ അവൻ ഒരാളെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞു കുറെ പേര് തെറി പറയുന്നുണ്ട്..ബോംബ് പൊട്ടിയ ശബ്ദം കേട്ടാണ് എല്ലാവരും മെട്രോയിലേക്ക് ഓടി കയറിയത്..ഞങ്ങൾ വന്ന സമയം മുതൽ മദ്യപിച്ച ഒരാൾ ഞങ്ങളെ നോക്കുന്നുണ്ട്..ഞങ്ങളെ മാത്രമല്ല.അവിടെയുള്ള പല പെൺകുട്ടികളെയും നോക്കുക.

അവരുടെ ഇടയിൽ പോയി നിൽക്കുക, ഇങ്ങനെ കുറെ ഡിസ്റ്റർബൻസ് ഉണ്ടായിരുന്നു. അവൻ ആ രീതിയിൽ ഫ്രസ്ട്രേറ്റഡ് ആയിരുന്നു. നമ്മൾ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അവന്റെ ദേഹത്ത് തൊട്ടിട്ടാണ് അവൻ റിയാക്ട് ചെയ്തത്.

ദേഹത്ത് തൊട്ടാൽ ആരായാലും റിയാക്ട് ചെയ്യും..ഇപ്പോൾ ഞങ്ങൾ പെൺകുട്ടികളുടെ ദേഹത്ത് തൊട്ടപ്പോൾ ആണ് റിയാക്ട് ചെയ്തതെങ്കിൽ ഞങ്ങളെ എല്ലാവരും പ്രശംസിച്ചേനെ.അവൻ ആയത് കൊണ്ട് തെറി പറയുന്നു. അവൻ റിയാക്ട് ചെയ്തതിനു ഉടനെ തന്നെ സോറി പറയുന്നുണ്ട്. റഷ്യൻ അറിയുന്നവർക്ക് അത് മനസിലാവും, അവൻ അപ്പോൾ തന്നെ റഷ്യനിൽ സോറി എന്ന് പറയുന്നുണ്ട്…ഈ മെട്രോ സ്റ്റേഷന്റെ തൊട്ടു പുറത്ത് തന്നെയാണ് ആ ഷവർമ ഷോപ്പ്. ഞങ്ങൾക്ക് വേണ്ടി ആണ് അവൻ ഫുഡ് വാങ്ങാൻ പോയത്.

ഞങ്ങൾ രാവിലെ ബോംബിന്റെ ശബ്ദം കേട്ട് ഓടി വന്നതാണ്. വെള്ളം പോലും കുടിച്ചിട്ടില്ലായിരുന്നു. ഇവളുടെ പാസ്പോര്ട്ട് എടുക്കാൻ വേണ്ടി കൂടിയാണ് ഔസാഫ് പോയത്. ഞങ്ങൾക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഇവൾ പോവേണ്ട എന്ന് പറഞ്ഞിട്ടും അവൻ പോയി, എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് കരുതി ആണ് പോയത്. ഞങ്ങൾ ഇവിടെ സർവൈവ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഔസാഫും ഗിരിയും ആണ്. അവർ പുറത്തു പോയി ഭക്ഷണം മേടിച്ചു കൊണ്ട് വന്നതാണ് ഞങ്ങൾ ഈ നാലാം ദിവസവും ഇവിടെ സർവൈവ് ചെയ്യുന്നത്.

ഇന്നലെ മുതൽ ഷവർമയോളി എന്നൊക്കെ പറഞ്ഞു ട്രോൾ ചെയ്യപ്പെട്ട ഔസാഫിന്റെ കൂടെ ഉണ്ടായിരുന്നവർ ആണ് ഇത് പറയുന്നത്. ഇനിയും കുറെ അവർ വിഡിയോയിൽ പറയുന്നുണ്ട്. താല്പര്യമുള്ളവർ കാണുക, ഇത് ഒരു 5 മിനുട്ടോളം കേട്ടെഴുതിയതാണ്. ഇനി എന്റെ സ്ട്രീമിൽ ഞാൻ ഇന്നലെ മുതൽ കണ്ടത് എന്താണെന്ന് പറയാം, ഇത് എല്ലാവരും കണ്ടിരിക്കണം എന്നില്ല.

1) ഔസാഫിന്റെ ബോഡി ലാംഗ്വേജ്, ആ സിറ്റുവേഷനിലെ ഹ്യൂമർ, തലേ ദിവസം അവൻ മെട്രോയിൽ ഒരു റഷ്യൻ പൗരനെ തെറി വിളിച്ചത് തെറ്റായി പോയി എന്ന് പറഞ്ഞുള്ള ട്രോളുകൾ. ഷവർമ തന്നെ അവന് കഴിക്കണം സാധാരണ ഭക്ഷണം പോരാ എന്ന കേരളത്തിലെ പൊട്ട കുളത്തിൽ മാത്രം ജീവിച്ചിട്ടുള്ളവരുടെ ട്രോളുകൾ. ഇവരോട് ഒന്നേ പറയാനുള്ളു, അതിന്നലെ ഒരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്, യുദ്ധസ്ഥലത്ത് നിൽക്കുന്നവരെ കോഡ് ഓഫ് കണ്ടക്ട് പഠിപ്പിക്കാൻ നിൽക്കരുത്.

2) ഷഹീദ് എന്ന് അവൻ ഉപയോഗിച്ചത് കൊണ്ട് അവൻ മനഃപൂർവം വെടി കൊള്ളാൻ പോയി, അവന് അത് വേണം, സിറിയയിലെ ആട് മേക്കൽ എന്ന തരത്തിൽ വംശീയ അധിക്ഷേപം ഉള്ള ട്രോളുകൾ. ഇത് സംഘികൾ മുതൽ ലിബറലുകൾ വരെ പറഞ്ഞിട്ടുണ്ട്.

3) ഈ വംശീയതയെ ചൂണ്ടിക്കാട്ടിയുള്ള കുറച്ചു പോസ്റ്റുകൾ.

4) സോഷ്യൽ മീഡിയ ആവുമ്പോൾ കുറച്ചു ട്രോൾ ഒക്കെയുണ്ടാകും, അതിന് ഇരവാദം പറയരുത്, മതം കലർത്തരുത്. ഷവര്മക്ക്‌ മതമില്ല, പോമോകളെ കൊണ്ട് തോറ്റു എന്ന ലൈനിൽ ഉള്ള പോസ്റ്റുകൾ.

ഇതിൽ 1 സോഷ്യൽ മീഡിയയിലെ സ്വാഭാവിക പ്രതികരണം ആണ്, instantaneous ആണ്, അത് വെളിപ്പെടുത്തുന്നത് നമ്മളുടെ സെന്സിറ്റിവിറ്റിയുടെ അപാകതയാണ്. മാത്രമല്ല, ഈ പെൺകുട്ടികൾ പറഞ്ഞത് അനുസരിച്ച് ഉയർന്ന സമ്മർദം ഉള്ള ഒരു സാഹചര്യത്തിൽ ഒരുത്തന്റെ കയ്യിൽ നിന്നും കണ്ട്രോൾ പോയതിനെ ആഘോഷിക്കുകയാണ്.

2ആമത്തെ ടൈപ്പ് പോസ്റ്റുകൾ വർഗീയതയാണ്, വംശീയതയാണ്. ഒന്നും പറയാനില്ല.

നാലാമത്തെ ടൈപ്പ് പോസ്റ്റുകൾ കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്, വംശീയതക്ക് പാസ് കൊടുക്കുകയാണ്. ഇന്നലെ ഷവർമ എന്ന ഒരു കീവേഡ് സെർച്ച് ഇട്ടാൽ പോലും ശ്രീജിത്ത് പണിക്കർ തൊട്ടു ഇങ്ങോട്ടുള്ളവരുടെ വകയുള്ള സൈബർ ലിഞ്ചിങ് കാണാം. അതിൽ ശഹീദ് എന്ന വാക്കിലും സിറിയ ബോംബ് പൊട്ടൽ എന്നൊക്കെ എത്രത്തോളം കൊടുത്തിട്ടുണ്ട് എന്നും ആർക്കും മനസിലാക്കാം.. എന്നാൽ അത് ചൂണ്ടിക്കാണിക്കുന്നത് ഇരവാദം ആണ്. വളരെ നല്ലത്.

ആ പെൺകുട്ടികളുടെ സംസാരം കണ്ടാൽ അറിയാം, അവരുടെ പാസ്പോര്ട്ട് കിട്ടാൻ വേണ്ടി റിസ്ക് എടുത്ത് പുറത്തിറങ്ങിയ, അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ ധൈര്യം കാണിച്ച ഒരുത്തനെ ട്രോളിയും തെറി വിളിച്ചും തീവ്രവാദി ആക്കിയതും അവരെ എത്രത്തോളം വേദനിപ്പിച്ചു എന്നത്. ശരിയാണ്, പലരും ഇന്നലെ പോസ്റ്റുകൾ ഇട്ടപ്പോഴും ട്രോളുകൾ ഇട്ടപ്പോഴും സത്യാവസ്ഥ അറിഞ്ഞിരിക്കണം എന്നില്ല. എത്തിക്സ് എന്ന സാധനം അരികെ കൂടെ പോയിട്ടുള്ളവർ ആണെങ്കിൽ, ഈ പെൺകുട്ടികളുടെ വീഡിയോ കാണുക. ഇത് കണ്ടതിനു ശേഷം എങ്കിലും പറഞ്ഞ വാക്കുകൾ തെറ്റായി പോയി എന്ന് തോന്നിയിട്ടുണ്ടെങ്കിൽ തിരുത്തുക. ഇല്ലെങ്കിൽ സേവ് ഹ്യൂമാനിറ്റി സെ നോ ടു വാർ പോസ്റ്റുകളും ചിത്രങ്ങളും ഇഷ്ടം പോലെ കിട്ടും,

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News