ഉച്ചയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു; ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്; വേദനയോടെ പിതാവ്

മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീനിന്റെ പിതാവ്. ”ഉച്ചയ്ക്ക് 12 മണിയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു.

ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്. ആശങ്ക വേണ്ടണ്ടെന്നും സുരക്ഷിതനാണെന്നുമാണ് അറിയിച്ചിരുന്നത്. അതിര്‍ത്തിയിലേക്ക് ഇന്ന് മടങ്ങുമെന്ന് അറിയിച്ചിരുന്നതാണ്. മകന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.”-പിതാവ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് നവീന്റെ മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാര്‍കീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായതെന്ന് സുഹൃത്ത്‌ പറഞ്ഞു.

”ഇന്ന് ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.”- ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News