യുവാവിനെ ഗുണ്ടാ നിയമപ്രകാരം പിടികൂടി ജയിലിൽ അടച്ചു

പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. പാലോട് വില്ലേജിൽ താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ മോഹനൻ മകൻ റെമോ എന്നു വിളിക്കുന്ന അരുൺ (24) നെയാണ് ഇന്ന് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ട് വർഷങ്ങളായി നന്ദിയോട് , കുടവനാട് , പേരയം, അലം പാറ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നുകൾ ഉപയോഗിച്ച ശേഷം സംഘം ചേർന്ന് ദേഹോപദ്രവം, മോഷണം ഉൾപ്പടെയുളള കുറ്റകൃത്യങ്ങളിൽ ഏർപെട്ട് നിരവധി തവണ ജയിലിൽ പോയിട്ടുള്ളയാളാണ് ഇയാൾ.

ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥിരമായി സമാധന ലംഘനമുണ്ടാക്കുന്നതിനാൽ, കാപ്പ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് തിരുവനന്തരപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മുഖേന തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് പ്രകാരം, പരിശോധനകൾക്ക് ശേഷം നൽകിയ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടി തിരുവന്തപുരം സെൻട്രൽ ജയിലിൽ ആക്കിയത്.

തിരുവനന്തരപുരം റൂറൽ ജില്ലാ പോലീസ് മേധാവി Dr ദിവ്യ ഗോപിനാഥ് IPS ന്റെ നിർദേശാനുസരണം നെടുമങ്ങാട് DySP M. സുൾഫിക്കർ, സ്പെഷ്യൽ ബ്രാഞ്ച് Dysp സ്റ്റുവർട്ട് കീലർ, പാലോട് ഇൻസ്പെക്ടർ CK മനോജ്, SI നിസാറുദീൻ സ്റ്റേഷൻ റൈറ്റർ അനൂപ്, ASW അരുൺ എന്നിവരടങ്ങിയ സംഘമാണ് കരുതൽ തടങ്കൽ നടപടികൾ തയ്യാറാക്കിയത്.

പാലോട്പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിൽ കൂടുതൽ കേസുകളിലുൾപ്പെട്ടവരുടെ ഡിജിറ്റൽ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷിച്ചു വരുന്നതും , സജീവമായ സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here