യുക്രൈനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം; സിപിഐ എം സംസ്ഥാന സമ്മേളന പ്രമേയം

റഷ്യ യുക്രൈൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തുറന്ന ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാൻ കേന്ദ്രസർക്കാർ ജാഗ്രത കാണിച്ചില്ലെന്ന പരാതി വ്യാപകമാണ്. കർണ്ണാടകത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് ആശങ്കയും ഉൽകണ്ഠയും വർദ്ധിപ്പിക്കുന്നു.

ബങ്കറുകളിൽ അഭയം തേടിയ വിദ്യാർത്ഥികൾ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഉക്രെയ്ൻ അധികൃതരുമായും അയൽ രാജ്യങ്ങളിലെ സർക്കാറുകളുമായും അടിയന്തിരചർച്ച നടത്തി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സുരക്ഷിതപാത ഒരുക്കുന്നതിന് കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണം.

കേരളീയരായ വിദ്യാർത്ഥികൾ യാതന നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തെഴുതി.

വിദേശകാര്യമന്ത്രിയുമായി സംസാരിക്കുകയുംചെയ്തു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തുടർച്ചയായ ഇടപെടൽ നടത്തുന്നുണ്ട്.ഇപ്പോഴത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അടിയന്തിര ഇടപെടൽ കേന്ദ്രസർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News