കേരളത്തില്‍ ബഹുഭൂരിപക്ഷത്തിന്റെ പാര്‍ട്ടിയായി സി പി ഐ എംനെ മാറ്റുകയാണ് ലക്ഷ്യം; കോടിയേരി

കേരളത്തില്‍ ബഹുഭൂരിപക്ഷത്തിന്റെ പാര്‍ട്ടിയായി സി പി ഐ എം നെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംഘടനാ ബലവും അംഗത്വവും വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പാര്‍ട്ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . അതില്‍ വിജയിക്കാനായി. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വനിതകളെയും വന്‍തോതില്‍ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അംഗത്വത്തിലും വലിയ വര്‍ദ്ധനവുണ്ടായതായി കോടിയേരി ചൂണ്ടിക്കാട്ടി.

ഇടതു മുന്നണി വികസിപ്പിക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം എടുത്ത തീരുമാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി കൂടുതല്‍ പാര്‍ട്ടികളെ ഇടതുമുന്നണിയുടെ ഭാഗമാക്കാനായി. എന്നാല്‍, കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി കോടിയേരി ചൂണ്ടിക്കാട്ടി. ഇതിനായി ആര്‍ എസ് എസ്സും എസ് ഡി പി ഐ യും ജമാഅത്തെ ഇസ്ലാമിയും പരമാവധി വര്‍ഗീയത പ്രചരിപ്പിക്കുകുകയാണെന്നും അദ്ദേഹം പറഞ്ഞു..

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും നീക്കണമെന്നും അതിനായി കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് ശക്തി പകരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ സംസ്ഥാ സമ്മേളനത്തിന്റെ തീരുമാന പ്രകാരം നിര്‍ധനര്‍ക്കായി 1040 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ആദ്യ പിണറായി സര്‍ക്കാര്‍ പോലെ ഈ സര്‍ക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി പാര്‍ട്ടി വിലയിരുത്തി. മുന്നണി വിപുലീകരണം അടിയന്തിര പരിഗണനയിലില്ലന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News