സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണംവിളയില്‍ ഷൈജു (28) വാണ് പിടിയിലായത്. ഇയാള്‍ ഒറ്റശേഖരമംഗലം, അമ്പൂരി മണ്ഡലം കമ്മിറ്റികളില്‍ യൂത്തുകോണ്‍ഗ്രസ് ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

നിരവധി കേസുകളില്‍ പ്രതിയാണ്.മുന്‍ അമ്പൂരി വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആ കേസില്‍ സ്റ്റേഷനില്‍ അറസ്റ്റിലിരിക്കെ വിന്‍സെന്റ് എംഎല്‍എയും ഡിസിസി പ്രസിഡന്റും ചേര്‍ന്ന് പൊലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിക്കുകയായിരുന്നു.

നെയ്യാര്‍ ഡാം എസ്എച്ച്ഒ ബിജോയ്, എഎസ്‌ഐ രമേശന്‍, സിപിഒമാരായ ഷാഫി, അനീഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News