അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. വടകര കോട്ടാക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ്അരിപ്പാറയില്‍ എത്തിയത്.

വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സെക്യൂരിറ്റി ജീവനക്കാരും പരിസരവാസികളും ഇവരോട് വെള്ളത്തില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ  ഇറങ്ങുകയായിരുന്നെന്നും പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here