യുക്രൈനില്‍ ബിയര്‍ നിര്‍മാണം നിര്‍ത്തി

ബിയറുകള്‍ക്ക് പേര് കേട്ട നാടാണ് യുക്രൈന്‍ . യുക്രൈന്‍ ബിയറുകള്‍ യൂറോപ്പുകാര്‍ക്കും അമേരിക്കക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ടതാണ്. എന്നാല്‍, രാജ്യം അപകടത്തിലാവുമ്പോള്‍ ആര്‍ക്കാണ് ബിയര്‍ നിര്‍മ്മിക്കാന്‍ സാധിക്കുക? യുക്രൈനിലെ ബിയര്‍ ബ്രൂവറികള്‍ പുതിയ നീക്കത്തിലാണ് എന്നാണ് വാര്‍ത്ത ഏജന്‍സികള്‍ പറയുന്നത്. റഷ്യന്‍ അക്രമത്തെ തടയാന്‍ ബിയര്‍ കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു.

‘വിശിഷ്ടമായ ഒരു ബോട്ടിലിംഗാണ് ഇപ്പോള്‍ നടക്കുന്നത്, തല്‍ക്കാലം ബിയര്‍ നിര്‍മ്മാണം ഇല്ല’- പ്രവാഡ ബിയര്‍ കമ്പനി മേധാവി ട്വീറ്റ് ചെയ്തു. യുക്രൈനിലെ ലിവ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ നിര്‍മ്മാണ കമ്പനിയാണ് പ്രവഡ. ഇവിടെ ഇപ്പോള്‍ പെട്രോള്‍ ബോംബുകളാണ് നിര്‍മ്മിക്കുന്നത്. സാധാരണ പൗരന്മാര്‍ യുദ്ധ മുഖത്ത് ഇറങ്ങുമ്പോള്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. ‘പുടിന്‍ ഹുയിലോ’ എന്നാണ് ഇവര്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബോംബിന്റെ പേര്. ഹുയിലോ എന്നത് യുക്രൈന്‍ ഭാഷയിലെ മോശം പ്രയോഗമാണ്.

അതേ സമയം നേരത്തെ ഖാര്‍കീവില്‍ ഒരു റഷ്യന്‍ ടാങ്ക് ജനങ്ങളുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുക്രൈന്‍ അനുകൂല മാധ്യമങ്ങള്‍ ടാങ്ക് കത്തുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News