കേന്ദ്ര സർക്കാരിൻ്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് പഞ്ചായത്ത് രാജില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും പ്രാതിനിധ്യം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഡി.സുരേഷ് കുമാർ പരിപാടിയിൽപങ്കെടുക്കുന്നത്.
പഞ്ചായത്ത് ഭരണസംവിധാനം മനസ്സിലാക്കല്‍, പങ്കാളിത്ത ആസൂത്രണം, മികച്ച പ്രകടനം, നൂതന പദ്ധതികള്‍ സൃഷ്ടിക്കല്‍, മികച്ച നേതൃത്വം, ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് ബീക്കണ്‍ ലീഡര്‍മാരെ തെരഞ്ഞെടുത്തത്.
പ്രതിസന്ധികാലത്തെ ജില്ലാ പഞ്ചായത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ബീക്കണ്‍ ലീഡര്‍ പദവിയെന്ന് അഡ്വ. ഡി സുരേഷ്കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി നാലാം തവണയും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയതും തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് എന്നതും ഈ അവസരത്തിൽ വലിയ നേട്ടമായി മാറി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അഡ്വ. ഡി സുരേഷ്കുമാര്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 ജനപ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാര്‍ അടക്കം കേരളത്തില്‍ നിന്നുമുള്ള 5 ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും ശില്‍പശാലയില്‍ പ്രതിനിധികളാണ്. ഹൈദരാബാദിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഓറിയന്റേഷന്‍ പരിപാടി നാളെ (വ്യാഴം) അവസാനിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.