‘നന്ദി സഖാവേ’.. മുഖ്യമന്ത്രിക്ക് മലയാളത്തിൽ നന്ദി അറിയിച്ച് സ്റ്റാലിൻ

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്ന് തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായിട്ടാണ് മലയാളത്തില്‍ നന്ദി സഖാവെ എന്ന് സ്റ്റാലിനും മറുപടി പറഞ്ഞത്. സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നു.

”പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

ചെന്നൈയില്‍ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇന്ത്യയുടെ വിഭിന്ന സംസ്‌കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം.


ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News