പ്രേക്ഷകരുടെ സിനിമാ സങ്കല്‍പ്പവും നിലവാരവും മാറി, ഇതനുസരിച്ച്​ സിനിമയും മാറി: മമ്മൂക്ക

പ്രേക്ഷകരുടെ സിനിമാ സങ്കൽപ്പവും നിലവാരവും ഏറെ  മാറിക്കഴിഞ്ഞിട്ടുണ്ടെന്നും  ഇതനുസരിച്ച്​ സിനിമയും മാറിയെന്നും നടൻ മമ്മുട്ടി. പുതിയ ചിത്രമായ ഭീഷ്മപർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി ദുബായ് എക്സ്​പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകരുടെ സിനിമ ആസ്വാദനവും സിനിമാ സങ്കല്പവും സങ്കൽപവും നിലവാരവും ഏറെ മാറിക്കഴിഞ്ഞിട്ടുണ്ടെന്നു നടൻ മമ്മുട്ടി പറഞ്ഞു . സിനിമകളെ മനപൂർവം ഡി ഗ്രേഡ്​ ചെയ്യുന്നത്​ ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു .

അമൽ നീരദ് സംവിധാനം ചെയ്ത  ഭീഷ്മപർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി  ദുബായ് എക്സ്​പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു മമ്മുട്ടി.

1980കളിലെ കഥയാണ്​ ഭീഷ്മപർവത്തിന്‍റേത്​.  കുവൈത്ത്​ ഒഴികെയുള്ള എല്ലാ ​ഗൾഫ്​ രാജ്യങ്ങളിലും അടക്കം 150 തീയറ്ററുകളിൽ വ്യാഴാഴ്ചയാണ്​ ചിത്രം റിലീസ്​ ചെയ്യുന്നത്​.

മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ഉദ്ദേശിക്കുന്ന ‘ചെറുകഥ’ എന്ന ചിത്രം ഇപ്പോഴും പദ്ധതിയിലുണ്ടെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സൗബിൻ ഷാഹിർ  പറഞ്ഞു.

ട്രൂത്ത്​ ഗ്ലോബൽ ഫിലിംസ്​ ചെയർമാൻ അബ്​ദുൽ സമദ്​, റീജനൽ മാനേജർ ആർ.ജെ. സൂരജ്​,  നെല്ലറ ഗ്രൂപ്പ്​ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ, പി.ടി. ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്ടർ ഇർഷാദ്​ മങ്കട തുടങ്ങിയവരും പരിപാടിയിൽ  പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News