യുക്രൈനില്‍ നിന്നും 180 വിദ്യാർത്ഥികളെ ഇന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും

ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ അറിയിച്ചു.

ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാത്രി (മാർച്ച് 1) ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ 1 1942 വിമാനത്തിൽ 37 മലയാളി വിദ്യാർത്ഥികളാണുണ്ടായിരുന്നത്.

ഇതിലെ 36 വിദ്യാർത്ഥികൾ കേരള ഹൗസിലുണ്ട്. ഒരാൾ പ്രവാസി മലയാളിയാണ്. അദ്ദേഹത്തെ സ്വന്തം ചെലവിൽ അബുദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ചു.

അതേസമയം യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.

ഭാഗ്യം കൊണ്ടാണ് റൊമേനിയന്‍ അതിര്‍ത്തി വഴി എയര്‍പോര്‍ട്ടിലേക്ക് നിന്ന് ബസ് കിട്ടിയത്. കേരള ഹൌസില്‍ എത്തിയപ്പോള്‍ നല്ല സ്വീകരണമായിരുന്നുവെന്നും യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം  യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്.

യുക്രൈനിലെ പോലെ  ചിലവ് കുറഞ്ഞ വിദ്യാഭ്യാസം ഇന്ത്യയിൽ ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് നാട് വിട്ട് മറ്റൊരു ദേശത്ത് പഠിക്കാൻ പോകേണ്ടി വരില്ലായിരുന്നു എന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ കൈരളി ന്യൂസിനോട് പറഞ്ഞു.

യുദ്ധസാഹചര്യത്തിലും മുന്നറിപ്പ് അവഗണിച്ച് ഉക്രൈനിൽ തുടർന്നത് നിർവത്തികേട് കൊണ്ടാണ്. ടോളുകളും ,വിമർശനങ്ങളും ഉന്നയിക്കുന്നവർ ഇത് മനസിലാക്കണം. എന്നും കുട്ടികൾ പറഞ്ഞു .

അതേസമയം ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. രക്ഷപ്പെടാനായി ട്രെയിന്‍ വഴി അതിര്‍ത്തിയിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യമാണ് മരണവിവരം പുറത്തുവിട്ടത്.

കർണാടകയിലെ ഹാവേരി ജില്ലക്കാരനാണ് നവീൻ. മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News