യുപിയില്‍ ആറാംഘട്ട തെരഞ്ഞെടുപ്പ് നാളെ; ജനവിധി എഴുതുക 57 മണ്ഡലങ്ങള്‍

ഉത്തര്‍പ്രദേശില്‍ ആറാംഘട്ട തെരഞ്ഞെടുപ്പ് നാളെ. 10 ജില്ലകളിലെ 57 മണ്ഡലങ്ങളാണ് നാളെ ജനവിധി എഴുതുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ 670 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ മത്സരിക്കാന്‍ ഉള്ളത്.

സംസ്ഥാന മന്ത്രിമാരായ സൂര്യ പ്രതാപ് സാഹി, ആനന്ദ് സ്വരൂപ് ശുക്ല ഗിരീഷ് ചന്ദ്ര യാദവ് എന്നിവരും ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ട ആവശേത്തിലേക്ക് എത്തിക്കഴിഞ്ഞു.

10 ജില്ലകളിലെ 57 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും. ഖൊര്‍ഖ്പൂര്‍, അംബേക്കര്‍ നഗര്‍ അടക്കമുള്ള ജില്ലകളിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ 670 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്.

ഖോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി അതിത്യനാഥ് ജനവിധി തേടുന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് സുഭാവതി ശുക്ലയാണ് പ്രധാന എതിരാളി. ഖാജനി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി ശ്രീറാം ചൗഹാന്‍ ആണ് ബിജെപി സ്ഥാനാര്‍ഥി.

ഫാസില്‍നഗറില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച മുന്‍ സംസ്ഥാന മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് മത്സരിക്കുന്നത്. സംസ്ഥാന മന്ത്രിമാരായ സൂര്യ പ്രതാപ് സാഹി, ആനന്ദ് സ്വരൂപ് ശുക്ല ഗിരീഷ് ചന്ദ്ര യാദവ് എന്നിവരും ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നു.

5 ഘട്ടങ്ങളിലായി 292 മണ്ഡലങ്ങളിലാണ് ഇതുവരെ വോട്ടെടുപ്പ് പൂര്‍ത്തിയായത്. അവസാന രണ്ട് ഘട്ടങ്ങളില്‍ 111 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 7 നാണ് അവസാനഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ അവസാന ദിവസങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തില്‍ സജ്ജീവമാകും.

അതേസമയം പ്രിയങ്ക ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് പ്രചരണത്തിന്റെ ശക്തി കേന്ദ്രം. അസംഗഡ് അടക്കമുള്ള മേഖലകളില്‍ പ്രിയങ്ക പ്രചരണത്തിനു എത്തും. 5 ആം തിയതി അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിലും പ്രചരണം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here