മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും

രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ് , സുമി മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ലക്ഷ്യം.

യുക്രൈന്‍ അയൽ രാജ്യങ്ങളിലെത്തിയ കേന്ദ്രമന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കീവിലെ ഇന്ത്യൻ എംബസി പൂട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രക്ഷാ ദൗത്യം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്.

ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അവസരം നൽകണമെന്ന് റഷ്യൻ സ്ഥാനപതിയോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.  ഹാർകീവ് , സുമി മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ലക്ഷ്യമിട്ട് മോസ്കോയിലെ എംബസി സംഘം റഷ്യ അതിർത്തിയിലെത്തും.

20,000 ഇന്ത്യൻ വിദ്യാർഥികളാണ് യുകെയ്നിൽ  ഉണ്ടായിരുന്നത്. ഇതുവരെ 12,000 ഇന്ത്യക്കാർ  യുക്രൈന്‍ വിട്ടു. ശേഷിക്കുന്ന 8000 പേരിൽ 4000 ആളുകൾ പ്രശ്നബാധിത മേഖലയിലാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.  ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം സി-17 ഇന്ന് റൊമേനിയിൽ എത്തും.

അടുത്ത മൂന്നു ദിവസം 26 യാത്രാവിമാനങ്ങളും  ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയക്കും. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കും. ഈ രാജ്യങ്ങളിലെത്തിയ കേന്ദ്ര മന്ത്രിമാർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News