രഞ്ജി ട്രോഫി ; തുടർച്ചയായ മൂന്നാം ജയം തേടി കേരളം നാളെ ഇറങ്ങും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയം തേടി കേരളം നാളെ ഇറങ്ങും. എലൈറ്റ് ഗ്രൂപ്പ് എയിൽ മധ്യപ്രദേശാണ് എതിരാളി.

നാളെ രാവിലെ 9:30 മുതൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. മേഘാലയ, ഗുജറാത്ത് ടീമുകളെ തോൽപ്പിച്ച സച്ചിൻ ബേബിയുടെ സംഘം വിജയ പ്രതീക്ഷയിലാണ്.

രോഹൻ കുന്നുമ്മൽ , എതൻ ആപ്പിൾ ടോം എന്നിവരായിരുന്നു ആദ്യ 2 മത്സരങ്ങളിൽ കേരളത്തിന്റെ വിജയ ഹീറോകൾ. പരുക്കേറ്റ വെറ്ററൻ പേസർ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിലും കളിക്കില്ല.

ആദിത്യ ശ്രീവാസ്തവയാണ് മധ്യപ്രദേശ് ടീമിന്റെ നായകൻ. 2 മത്സരങ്ങളിൽ നിന്നും 2 വിജയം നേടിയ ഇരുടീമുകൾക്കും 13 പോയിന്റ് വീതമാണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel