
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒറ്റയടിക്ക് കൂടിയത് 800 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണം.
അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു.
അതേസമയം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here