കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ നജീബിന്റെ മകൻ മുഹമ്മദ് ഇസ്മായൽ (24),ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ ദാമോദരന്റെ ഭാര്യ ശ്യാമള (60)എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നോടെ എം സി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും, മൂവാറ്റുപുഴ ദിശയിൽ എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ കാർ വെട്ടിപ്പോളിച്ചാണ് പുറത്തെടുത്തത്.ഉടൻ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇസ്മായിൽ മരിച്ചു.തുടർന്ന് ശ്യാമളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News