മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു.

മീഡിയാ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്.

വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവര്‍ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

 കേസ്സുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര  നിലപാട്.

കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്‌മെന്‍റ് അറിയിച്ചു.

എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും മീഡിയാവൺ വാദിക്കുന്നു .കേന്ദ്ര സർക്കാർ  നടപടി ജുഡീഷ്യൽ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനൽ ആവശ്യപ്പെട്ടു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹര്‍ജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News