കോട്ടയം പൊള്ളുമ്പോള്‍… രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരമായി അക്ഷരനഗരി

രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരമായി അക്ഷരനഗരി മാറിയിരിക്കുകയാണ്. പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപ നില ഉയര്‍ന്നിരുന്നു. ആ താപനില ഉയര്‍ന്ന് ഇപ്പോള്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്.

37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പകല്‍ സമയങ്ങളില്‍ കോട്ടയത്തെ താപനില. ചൂട് കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രായിലെ നന്ദ്യാലാണ്.

കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോട്ടയം ആണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ സമയത്തെ ചൂട്.

സമീപകാലത്തൊന്നും താപനില ഇത്രയധികം ഉയര്‍ന്നിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്. ആറുവര്‍ഷം മുമ്പ് മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here