സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 11 പേർ മരിച്ചു. ഇന്നലെ രാത്രി അൽ-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് തീപിടുത്തമുണ്ടായതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സന റിപ്പോർട്ട് ചെയ്തു.
രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ ഡസൻ കണക്കിന് വ്യാപാര സ്ഥാപനങ്ങൾ നശിച്ചതായും എഎ ഫ്പി റിപ്പോർട്ട് ചെയ്തു. ഇരുപതോളം ഫയർ എൻജിനുകൾ നാല് മണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മരിച്ചവരിൽ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരോ സാധാരണ ജീവനക്കാരോ ആണെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ പറഞ്ഞു. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.