റഷ്യ-യുക്രൈന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ് രണ്ടാം വട്ട ചർച്ച നടക്കുന്നത്.

തിങ്കളാഴ്ച നടന്ന ചർച്ചയിൽ സമ്പൂർണ സേനാപിന്മാറ്റം യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ചരമണിക്കൂർ ചർച്ച നീണ്ടു നിന്നിരുന്നു. യുക്രൈനൊപ്പമാണ് എന്ന് തെളിയിക്കണമെന്ന് സെലെൻസ്‌കി യുറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമർ സെലെൻസ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങൾ സ്വീകരിച്ചത്.

അതേസമയം കീവിലെ നഗരാതിർത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ ആറാംദിനം ഖാർകീവിലാണ് റഷ്യൻ സേന കൂടുതൽ പ്രഹരമേൽപ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടെന്നും 35 പേർക്ക് പരുക്കേറ്റെന്നും യുക്രൈന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതും ഖാർകീവിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News