റ​ഷ്യ​ൻ ആ​ക്ര​മ​ണം ; 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടതായി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

യു​ക്രൈനില്‍ റ​ഷ്യ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ചൊ​വ്വാ​ഴ്ച വ​രെ 13 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 136 സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി യു​എ​ൻ പ​റ​യു​ന്നു.

എ​ന്നാ​ൽ യ​ഥാ​ർ​ഥ മ​ര​ണ സം​ഖ്യ ഇ​തി​ലും വ​ലു​താ​യി​രി​ക്കു​മെ​ന്ന് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ വ​ക്താ​വ് ലി​സ് ത്രോ​സ​ൽ പ​റ​ഞ്ഞു. പീ​ര​ങ്കി ഷെ​ല്ലാ​ക്ര​മ​ണം, വ്യോ​മാ​ക്ര​മ​ണം, സ്ഫോ​ട​ന​ങ്ങ​ൾ‌ എ​ന്നി​വ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 400 പേ​ർ​ക്ക് പ​രുക്കേ​റ്റ​താ​യും ലി​സ് ത്രോ​സ​ൽ അ​റി​യി​ച്ചു.യു​ക്രൈന്‍ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 352 സാ​ധാ​ര​ണ​ക്കാ​ർ മ​രി​ക്കു​ക​യും 1,684 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here