നോര്‍ക്കയിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നാണ് യുക്രൈന്‍ സംഭവം ഓര്‍മിപ്പിക്കുന്നത്: പി ശ്രീരാമകൃഷ്ണന്‍

നോര്‍ക്കയിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നാണ് യുക്രൈന്‍ സംഭവം ഓര്‍മിപ്പിക്കുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. മാര്‍ച്ച് 1 വരെ 247 മലയാളികള്‍ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയെന്നും ഇന്ന് 7 വിമാനങ്ങള്‍ കൂടി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി – കൊച്ചി പ്രത്യേകചാര്‍ട്ടേഡ് വിമാനം തയ്യാറാക്കിയിട്ടുണ്ട്. 3500 ലേറെ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് മടങ്ങിയെത്താന്‍ നോര്‍ക്കയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

യുക്രൈനില്‍ പഠിക്കാന്‍ പോയവരില്‍ 152 പേര്‍ മാത്രമാണ് നോര്‍ക്കയില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പലരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് വിദേശത്ത് പഠിക്കാന്‍ പോകുന്നതെന്നും അതിനാല്‍ പലരുടെയും വിവരങ്ങള്‍ ലഭ്യമല്ലെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News