ADVERTISEMENT
തന്റെ സ്‌കൂളിലെ വിദ്യാർത്ഥികളെ വലിയൊരപകടത്തിൽ നിന്നും രക്ഷിച്ച് താരമായിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യൻ രാജേഷാണ് ഈ കുട്ടിത്താരം.
ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോൾ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. സ്കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം നടന്നത്.
നേരെ മുൻപിൽ ഇറക്കമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവർ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയർ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്.
ബസിലുണ്ടായിരുന്ന വിദ്യാർഥികൾ പരിഭ്രാന്തരായി കരയാൻ തുടങ്ങി. എന്നാൽ ആദിത്യൻ രാജേഷ് സമയോചിതമായി ഇടപെട്ടു ബസ് നിർത്തി. ആദിത്യന്റെ അമ്മാവൻ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യൻ ലോറിയിൽ പോകാറുണ്ട്.
അതിനാൽ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ച് ആദിത്യന് അറിയാം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.