റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ

റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത് .

സമാനമായ രീതിയിൽ റഷ്യയ്‌ക്കെതിരെ മറ്റു രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യക്കുമേലുള്ള ഉപരോധം ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. സർവ്വ മേഖലകളിലേക്കും ഉപരോധം വ്യാപിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. അതേസമയം രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് മുന്നോടിയായി റഷ്യ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു.

റഷ്യൻ വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നാറ്റോ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ നടപടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നാറ്റോ അംഗങ്ങളെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സെലൻസ്‌കി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News