കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്‍’ ലുക്ക് പുറത്ത്

സംവിധായകന്‍ ജോഷി സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

പാപ്പന്‍ ടീം പുറത്തുവിട്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പാണ്.

ചിത്രത്തിന്റെ മുമ്പ് ഇറങ്ങിയ മോഷന്‍ പോസ്റ്ററിനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2012 ല്‍ പുറത്തിറങ്ങിയ ‘ദ് കിങ് ആന്റ് കമ്മീഷണര്‍’ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News