മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

അവിവാഹിതയായ മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തയ്ക്കാണ് വെട്ടേറ്റത്.

സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്പത്തിയഞ്ചുകാരനായ അഷറഫും നാൽപ്പത്തിയഞ്ചുകാരിയായ ശാന്തയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News