പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനിൽ മങ്കയം വെങ്കിട്ട മൂട് ഭാഗത്ത് കാട്ടുതീ പടരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ടായ തീ ഇതു വരെയും അണഞ്ഞില്ല. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്.
ഒരു ഭാഗത്ത് ഉച്ചയ്ക്ക് പിടിച്ച സ്ഥലം വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിച്ചു. വനത്തിൽ നല്ല കാറ്റ് ഉള്ളതിനാലാണ് തീപടരുന്നത്.
അടിക്കാട് 5 ഏക്കറോളം കത്തി നശിച്ചു. പാലോട് റെയ്ഞ്ചിലെ വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.