ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തില്‍; യുദ്ധം കടുപ്പിച്ച് റഷ്യ

ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം കടുപ്പിച്ച് റഷ്യ. ആക്രമണം ശക്തമാക്കിയതോടെ ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു.

ഖേഴ്‌സണില്‍ റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു.

അതേസമയം, റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.

ആദ്യ റൗണ്ട് ചര്‍ച്ച തിങ്കളാഴ്ച നടന്നിരുന്നു. സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.

അതേസമയം യു​ക്രൈനില്‍ റ​ഷ്യ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 136 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അറിയിച്ചു. ചൊ​വ്വാ​ഴ്ച വ​രെ 13 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 136 സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി യു​എ​ൻ പ​റ​യു​ന്നു.

എ​ന്നാ​ൽ യ​ഥാ​ർ​ഥ മ​ര​ണ സം​ഖ്യ ഇ​തി​ലും വ​ലു​താ​യി​രി​ക്കു​മെ​ന്ന് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ വ​ക്താ​വ് ലി​സ് ത്രോ​സ​ൽ പ​റ​ഞ്ഞു. പീ​ര​ങ്കി ഷെ​ല്ലാ​ക്ര​മ​ണം, വ്യോ​മാ​ക്ര​മ​ണം, സ്ഫോ​ട​ന​ങ്ങ​ൾ‌ എ​ന്നി​വ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 400 പേ​ർ​ക്ക് പ​രുക്കേ​റ്റ​താ​യും ലി​സ് ത്രോ​സ​ൽ അ​റി​യി​ച്ചു.യു​ക്രൈന്‍ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 352 സാ​ധാ​ര​ണ​ക്കാ​ർ മ​രി​ക്കു​ക​യും 1,684 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News