
എയർ ഇന്ത്യയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ച് ഇൽക്കർ ഐസി.കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ടർക്കിഷുകാരനായ ഇൽക്കർ എയർ ഇന്ത്യയുടെ എംഡിയും സിഇഒയും ആകുമെന്ന് ടാറ്റ സൺസ് അറിയിച്ചത്.
ഇൽക്കറിനെ സിഇഒ ആക്കരുതെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.സിഇഒ സ്ഥാനം ഇൽക്കർ നിരസിച്ചതോടെ ആർഎസ്എസിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.എയർ ഇന്ത്യയെ വിറ്റവർക്ക് രാജ്യ സുരക്ഷയുടെ പേരിൽ പുതിയ സിഇഒ യെ അംഗീകരിക്കാൻ കഴിയാത്തത് ആശ്ചര്യമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.
രാജ്യത്തിന്റെ എയർലൈൻ ആയ എയർ ഇന്ത്യയെ വിറ്റതിൽ ഒരു കുഴപ്പവും ഇല്ലാതിരുന്ന ആർഎസ്എസ് ആണ് പുതിയ സിഇഒ നിയമനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ടർക്കിഷുകാരനായ ഇൽക്കർ എയർ ഇന്ത്യയുടെ എംഡിയും സിഇഒയും ആകുമെന്ന് ടാറ്റ സൺസ് അറിയിച്ചത്.
എന്നാൽ തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായുള്ള ഇൽക്കറുടെ അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ആർഎസ്എസ് പോഷക സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ( എസ്‌ജെഎം) രംഗത്തെത്തിയിരുന്നു. 1994 കാലയളവിൽ തയീപ് എർദോഗന്റെ ഉപദേശകനായിരുന്നു ഇൽക്കർ.
രാജ്യ സുരക്ഷയെ മുൻനിർത്തി ഇൽക്കറുടെ നിയമനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകരുതെന്നായിരുന്നു സംഘപരിവാർ സംഘടനകളുടെ ആവശ്യം. അതേ സമയം നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ സിഇഒ പദവി ഏറ്റെടുക്കാനില്ലെന്ന് ഇൽക്കാർ അറിയിച്ചു .
തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ അനാവശ്യ നിറം പകരുകയാണെന്നാണെന്ന് ഇൽക്കർ പറഞ്ഞു. പ്രൊഫഷണൽ ധാർമ്മികതയെയും കുടുംബത്തെയും പരിഗണിച്ച് എയർ ഇന്ത്യയിലേക്കില്ലെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ എയർ ഇന്ത്യയെ വിറ്റപ്പോൾ ഇല്ലാതിരുന്ന എന്ത് രാജ്യസ്നേഹവും രാജ്യതാത്പര്യവുമാണ് ആണ് ആർഎസ്എസിന്റേതെന്ന വ്യാപക വിമർശനവും സോഷ്യൽ മീഡിയയിൽ ശക്തമായിക്കഴിഞ്ഞു. എയർ ഇന്ത്യയെ വിറ്റ സംഘപരിവാറുകൾക്ക് ഒരു മുസ്ലിം അതിന്റെ സിഇഒ സ്ഥാനത്തേക്ക് വരുന്നത് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here