മാരി സെല്‍വരാജിനൊപ്പം ഫഹദ് ഫാസില്‍, ചിത്രത്തില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍

മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്നു. ഉദയനിധിക്കൊപ്പം മാരി ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ടൈംസ് ഓഫ ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News