ഉള്ളി വട ഉണ്ടാക്കാന്‍ ഇത്ര സിംപിളോ?

അടുക്കളയില്‍ സവാള ഇരിപ്പുണ്ടോ…എന്നാല്‍ വൈകുന്നേരം ചായയുടെ കൂടെ കറുമുറാ കഴിക്കാം ഉള്ളി വട.

ആവശ്യമായ ചേരുവകള്‍..

സവാള- അര കിലോ
പച്ച മുളക്- 4 എണ്ണം
ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
കടല മാവ്- 1 കപ്പ്
അരി മാവ്- അര കപ്പ്
കറിവേപ്പില- ആവശ്യത്തിന്
പെരും ജീരകം- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടേബിള്‍ സ്പൂണ്‍
മുളകു പൊടി- 2 ടേബിള്‍ സ്പൂണ്‍
ബേക്കിങ് സോഡ- 1 ടേബിള്‍ സ്പൂണ്‍
തൈര് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം..

ചെറുതായി മുറിച്ച സവാളയിലേക്ക് അരി മാവ്, കടല മാവ്, പച്ച മുളക്, ഇഞ്ചി, വെളുത്തുളളി പേസ്റ്റ്, കറിവേപ്പി, പെരും ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് തൈര് ഒഴിച്ച് നന്നായി കുഴയ്ക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അഞ്ചു മിനിറ്റിനുശേഷം ചൂടായ എണ്ണയിലേക്ക് മാവില്‍നിന്നും കുറച്ചെടുത്ത് കൈപ്പത്തിയില്‍ വച്ച് അമര്‍ത്തി പരത്തി ഇടുക. വെന്ത് കഴിയുമ്പോള്‍ എണ്ണയില്‍നിന്നും കോരി മാറ്റുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News