പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ 04.03.2022 (വെള്ളിയാഴ്ച) മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. www.keralaforestecotourism എന്ന വെബ്‌സൈറ്റില്‍ 03-03-2022( വ്യാഴാഴ്ച ) മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം . സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്.

സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ ആയി തുക ഒടുക്കി സൈറ്റില്‍ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌തോ സൂക്ഷിയ്‌ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News